പാലാരിവട്ടത്തെ പ്രമുഖ സ്ഥാപനത്തിൽ നിന്ന്..

കൊച്ചി: കൊച്ചി പാലാരിവട്ടത്തെ പ്രമുഖ സ്ഥാപനത്തിൽ ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. വയനാട് താഴമുണ്ട സ്വദേശി മാരിമുത്തു (31) കണ്ണൂർ പയ്യന്നൂർ സ്വദേശി ദേവി (30)എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. 70000/- രൂപ വില വരുന്ന ചെമ്പ് പാത്രങ്ങളാണ് മോഷ്ടിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പദ്ധതിയിട്ടാണ് രണ്ടുപേരും മോഷണത്തിന് എത്തിയത്. പാലാരിവട്ടം ഇൻസ്പെക്ടർ മഞ്ചിത് ലാലിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് സബ് ഇൻസ്പെക്ടർ പ്രദീഷ്, അസിസ്റ്റൻറ് പോലീസ് സബ് ഇൻസ്പെക്ടർ അബിൻ, സി.പി.ഒമാരായ ബിബിൻമോൻ, നിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഇരുവരുടെയും പേരിൽ നിരവധി മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button