ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം….

കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ വ്യക്തിവിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.റെയിൽവേ പാളം കുറുകെ കടക്കുന്നതിനിടെയോ ട്രാക്കിലൂടെ നടന്നുപോകുമ്പോഴോ ആകാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



