പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ…

ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ചുവെന്ന് എസ്എഫ്ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരൻ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിൻ ആരോപിച്ചു. തങ്ങൾ പരാതി പറഞ്ഞപ്പോൾ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്ഐ പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പോലീസ് സേനയിലാണ് എന്നും എസ്എഫ്ഐ വിമർശിച്ചു.

Related Articles

Back to top button