നെടുമ്പാശ്ശേരി വാഹനാപകടം… 19-കാരനായ പ്രതിക്ക് മദ്യം നൽകിയ ബാറുകാരും കുടുങ്ങും….

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി. സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button