വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍

കുന്നംകുളം പോര്‍ക്കളങ്ങാട് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുന്നംകുളം പോര്‍ക്കളങ്ങാട് സ്വദേശി ഡാനിയേല്‍ (23) ആണ് പോലീസിന്‍റെ പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായുള്ള തൂഫാന്‍ സ്‌ട്രൈക്ക് റെയ്ഡിനിടയിലാണ് പ്രതി അറസ്റ്റിലായത്. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രോഹിതും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ എന്‍.ഡി.പി.എസ്. നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button