`കൗൺസിലർ ആയി തുടരും, മരിക്കും വരെ ബിജെപിയിൽ’….ആർ ശ്രീലേഖ…

തിരുവനന്തപുരം: രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ. കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. അതേസമയം, ദേശീയ വനിതാ കമ്മീഷൻ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്ത തള്ളുകയും ചെയ്തു.
താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. താൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വിശദീകരിച്ചു. മരിക്കുംവരെ ബിജെപിയിൽ തുടരും. കോൺഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണെന്നും അവർ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.



