ഗുരുവായൂർ ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാനാകില്ല; നവംബർ 21ന്…

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയുമായി ബന്ധപ്പെട്ട ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഈ വർഷത്തെ ഉദയാസ്തമയ പൂജ വൃശ്ചികമാസ ഏകാദശി ദിവസമായ നവംബർ 21ന് തന്നെ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.

അതേസമയം, ദേവസ്വം ബോർഡിന് ആവശ്യമുണ്ടെങ്കിൽ തുലാമാസ ഏകാദശി ദിവസമായ ഒക്ടോബർ 22നും ഉദയാസ്തമയ പൂജ നടത്താമെന്നും കോടതി വ്യക്തമാക്കി. മുൻ വർഷങ്ങളിൽ പിന്തുടർന്ന രീതിയിൽ വൃശ്ചികമാസ ഏകാദശി ദിവസം തന്നെ പ്രധാന പൂജ നടത്തണമെന്നാണ് കോടതിയുടെ നിർദേശം.

കഴിഞ്ഞ വർഷവും കോടതി ഇടപെടലിനെ തുടർന്ന് വൃശ്ചികമാസ ഏകാദശി ദിനത്തിൽ ഉദയാസ്തമയ പൂജ നടത്തിയിരുന്നു. ഇത്തവണ പൂജയുടെ തീയതി മാറ്റേണ്ട സാഹചര്യമുണ്ടെന്ന് ദേവസ്വം ബോർഡിന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Related Articles

Back to top button