എഐസിസി നാളെ രാജ്യവ്യാപക…

ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ബാരഖംബാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ രണ്ട് മണിക്കൂറിനൊടുവില്‍ വിട്ടയച്ചു. രാഹുലിനെ വിട്ടയച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു. വോട്ടുകൊള്ളക്ക് കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന് പുറത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമെത്തി പ്രതിഷേധിച്ചിരുന്നു.



