കേരളത്തിലും SIR ല്‍ അവ്യക്തത….അന്തിമ പട്ടികയില്‍….

തിരുവന്തപുരം: രാജ്യത്ത് വോട്ട് ചോരിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കേരളത്തിലെ എസ്‌ഐആര്‍ കണക്കുകളിലും അവ്യക്തത എന്ന് റിപ്പോര്‍ട്ട്. അന്തിമ പട്ടികയിലെ കന്നി വോട്ടര്‍മാരുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. 24 ലക്ഷം വോട്ടര്‍മാരാണ് എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായത്. അന്തിമ പട്ടികയില്‍ 15 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ തിരിച്ചെത്തിയെന്നാണ് വാദം. എന്നാല്‍ ഈ 15 ലക്ഷത്തില്‍ കന്നി വോട്ടര്‍മാര്‍ എത്രയാണെന്ന് വ്യക്തമല്ല എന്നതാണ് പൊരുത്തക്കേടുകളായി ചൂണ്ടിക്കാട്ടാനാകുക. കന്നി വോട്ടര്‍മാരെ പ്രത്യേകം കണ്ടെത്താന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തായ വോട്ടര്‍മാരുടെ കണക്കിലും അവ്യക്തതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തായത് 8.97 ലക്ഷം വോട്ടര്‍മാര്‍ മാത്രമെന്നാണ് കമ്മീഷന്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 3.92 ലക്ഷം വോട്ടര്‍മാര്‍ പട്ടികയിലേക്ക് തിരിച്ചെത്തിയെന്നും കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്. എസ്‌ഐആറിന് മുമ്പ് കേരളത്തില്‍ 2,78,50855 വോട്ടര്‍മാരുണ്ടായിരുന്നു എന്നാണ് കണക്ക്. എന്നാല്‍ എസ്‌ഐആര്‍ കരട് പട്ടിക പുറത്തിറങ്ങുമ്പോള്‍ അത് 2,54,42352 ആയി കുറഞ്ഞു. എസ്‌ഐആര്‍ കരട് പട്ടികയില്‍ പുറത്തായത് 24,08503 വോട്ടര്‍മാരാണ്. എന്നാല്‍ എസ്‌ഐആര്‍ അന്തിമപട്ടിക പുറത്തിറങ്ങുമ്പോള്‍ അത് 2,69,53644 ആയി ഉയര്‍ന്നു. 15,11,292 വോട്ടുകള്‍ തിരിച്ചെത്തി എന്നാണ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ ഇതിലാണ് കന്നി വോട്ടര്‍മാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ തയ്യാറാകാത്തത്.

Related Articles

Back to top button