ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ കാറിൽ കയറ്റി…ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ച 54കാരൻ അറസ്റ്റിൽ….

കൊച്ചി: ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്‍റെ നിർദേശപ്രകാരം മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് എറണാകുളത്തെ ബാറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



