കുളത്തിൽ വീണ് മുങ്ങിമരിച്ച ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ല..

കുളത്തില്‍ വീണ് മുങ്ങിമരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വാടാനപ്പള്ളിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇക്കഴിഞ്ഞ നാലിന് വാടാനപ്പള്ളി ഭഗവതി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ദീപക് ദാസി(36)ന്റെ മൃതദേഹമാണ് കേരളത്തിൽ സംസ്‌കരിക്കേണ്ടി വന്നത്. പശ്ചിമ ബംഗാളിലേയ്ക്ക് മൃതദേഹം എത്തിക്കാന്‍ വാടാനപ്പള്ളിയിലുള്ള ബന്ധുവായ സ്ത്രീ ശ്രമം നടത്തിയെങ്കിലും ജനറേറ്റര്‍, ഫ്രീസര്‍ ഉള്‍പ്പെടെ ആംബുലന്‍സ് വാടക 1,20,000 രൂപയാകുമെന്ന് അറിയിച്ചതോടെ പണമില്ലാത്തതിനാൽ പിൻവാങ്ങി.

തുടര്‍ന്ന് നാഷണല്‍ മൈഗ്രൈന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി.)യുടെ നേതൃത്വത്തില്‍ ബന്ധുവിന്റെ സാന്നിധ്യത്തില്‍ മതപരമായ ചടങ്ങുകളോടെ വാടാനപ്പള്ളി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു കൊണ്ടുപോയത് ഉള്‍പ്പെടെ വാടാനപ്പള്ളിയിലെ സംസ്‌കാരച്ചെലവുകള്‍ മൈഗ്രൈന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വഹിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് വലിയകത്ത്, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി വി.ആര്‍. മനോജ്, സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകരായ, മുഹമ്മദ് സാബിര്‍, പ്രതാപന്‍ വാലത്ത്, ചേറ്റുവ ലെവല്‍ ഓഫ് യൈര്‍ ആംബുലന്‍സ് പ്രവര്‍ത്തകരായ അന്‍സാബ്, ശ്രേയസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപന്‍, പഞ്ചായത്തംഗം മുരളിധരന്‍, ബ്ലേക്ക് പഞ്ചായത്തംഗം ഷൈന മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button