വേണാടിലെ തിരക്കിന് പരിഹാരം; പുതിയ ട്രെയിനിന് അം​ഗീകാരം ലഭിച്ചതായി..

വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അം​ഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാണ് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അം​ഗീകാരം ലഭിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Related Articles

Back to top button