കെഎസ്ഇബിക്ക് കനത്ത പ്രതിസന്ധി, സമരത്തിൽ നിന്ന് പിന്മാറാതെ മീറ്റർ റീഡർമാർ

കെഎസ്ഇബി ചർച്ച നടത്തിയെങ്കിലും അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറാതെ കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി. വേതന വർധനയ്ക്കായുളള സമരത്തിൽ 400 ലധികം സെക്ഷനുകളിൽ കെഎസ്ഇബി ബിൽ വിതരണം മുടങ്ങിയെന്നാണ് വിവരം . ഇപ്പോഴത്തെ സാഹചര്യത്തിൽ വേതനം കൂട്ടാനാവില്ലെന്നാണ് ചർച്ച നടത്തിയ കെഎസ്ഇബി ഡയറക്ടർമാരുടെ നിലപാട്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800ഓളം മീറ്റർ റീഡർമാരാണ് ഈ മാസം ഒന്നു മുതൽ സമരം തുടങ്ങിയത്.

ഓരോ ഉപഭോക്താവിൻറെയും പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുക എന്ന അധിക ജോലിക്കുളള വേതനമാണ് ഒരു തർക്ക വിഷയം. 1.60 പൈസയാണ് കെഎസ്ഇബി വാഗ്ദാനം. സമരക്കാർ മീറ്ററൊന്നിന് 20 രൂപ ചോദിക്കുന്നു. കാരണം രേഖപ്പെടുത്താൻ വേണ്ട സമയക്കൂടുതലും അതു മൂലം ഒരു ദിവസത്തെ വേതനം കുറയുന്നതുമാണ് ഒരു പ്രശ്നം. ഉയരത്തിലുള്ള മീറ്ററിൽ നിന്ന് കൃത്യമായ റീഡിങ് എടുക്കുന്നതിലെ ബുദ്ധിമുട്ടാണ് രണ്ടാമത്തേത്.

റീഡിങ്ങിന് ഇപ്പോൾ മീറ്ററൊന്നിന് 5 രൂപ മുതൽ 13 വരെയാണ് വേതനം. രണ്ടു മാസത്തിലൊരിക്കലുള്ള മീറ്റർ റീഡിങ്ങിന് വേതനം 50 ശതമാനം കൂട്ടണമെന്നാണ് ആവശ്യം. ടിഒഡി മീറ്റർ റീഡിങ്ങിനുള്ള പ്രത്യേക വേതനം 1.60 പൈസയെന്നത് കൂട്ടണം. സോളാർ റീഡിങ്ങിന് 9 റീഡിങ്ങ് എടുക്കുന്നവെങ്കിലും പ്രത്യേക വേതനവുമില്ല. പരിശോധിക്കാൻ പോലും കെഎസ്ഇബി തയ്യറല്ലെന്നാണ് കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി പ്രസിഡൻറ് കണ്ണൻ തലവടി ആരോപിക്കുന്നത്.

Related Articles

Back to top button