അവധിയിൽ പോയ കൻറോൺമെൻറ് എസ്എച്ച്ഒയെ അതിവേഗം തിരിച്ചുവിളിച്ച് ആഭ്യന്തര വകുപ്പ്

എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പോയ കൻറോൺമെൻറ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിൻറെ തിരക്കിട്ട നീക്കമുണ്ടായത്. ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ് എച്ച് ഒ സതീഷ് കുമാർ ജോലിയിൽ കയറുകയായിരുന്നു. അതേസമയം എസ് എച്ച് ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നായിരുന്നു എസ് എഫ് ഐയുടെയും സി പി എമ്മിൻറെയും ആവശ്യം.

Related Articles

Back to top button