തൊഴിലുറപ്പ് ജോലിക്കിടെ കാട്ടാനയുടെ ആക്രമണം… പത്തനാപുരത്ത് 80കാരിക്ക്…

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ 80കാരിക്ക് ദാരുണാന്ത്യം. പത്തനാപുരം കടശ്ശേരി സ്വദേശിനി രാജമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. തൊഴിലുറപ്പ് ജോലിക്കിടെ രാജമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട രാജമ്മയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.



