കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി….

തൂക്കുപാലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. ബസ് നിർത്തിയപ്പോൾ കാറിന് കടന്നുപോകാൻ സ്ഥലം ലഭിച്ചില്ലെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കോട്ടയം – നെടുംകണ്ടം റൂട്ടിൽ ഓടുന്ന ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് നെടുംകണ്ടത്തേയ്ക്ക് വരികയായിരുന്ന ബസ്, ബാലഗ്രാമിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം പിറകെയെത്തിയ കാറിന് ബസിനെ മറികടന്ന് പോകാൻ സ്ഥലമില്ലെന്ന് ആരോപിച്ച്, കാർ ഡ്രൈവർ അസഭ്യം വിളിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു



