‘മലപ്പുറം മതേതരവാദികളുടെ പറുദീസ’…പി നന്ദകുമാറിന് മറുപടിയുമായി കെ ടി ജലീൽ…

തിരുവനന്തപുരം: മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെ ടി ജലീല്‍. മതമൗലിക വര്‍ഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ലയെന്ന മുന്‍ എംഎല്‍എ പി നന്ദകുമാറിന്റെ പ്രസ്താവനയിലാണ് കെ ടി ജലീലിന്റെ പ്രതികരണം. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേര്‍ന്നതാണ്. 2006ല്‍ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത പ്രസംഗത്തിലായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം’, എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെകെ ശൈലജ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കേ ആയിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.

Related Articles

Back to top button