കായികമേളയിലെ അപകടം; തൃശൂർ കോർപ്പറേഷനിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കേറ്റം

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ തള്ളി തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ്. കായിക മേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും കോർപ്പറേഷനുമായി ആലോചിച്ചിട്ടല്ല നടത്തിയതെന്നും ഉദ്ഘാടനത്തിന്റെ അറിയിപ്പ് മേയർക്കും ഡെപ്യൂട്ടി മേയർക്കും നൽകിയത് ഉദ്ഘാടനത്തിന്റെ തലേന്ന് രാത്രി മാത്രമാണ്, കോർപ്പറേഷൻ ഭരണ സമിതിയുമായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചിട്ടില്ല. നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ല എന്നും എ പ്രസാദ് പറഞ്ഞു. കൗണ്‍സില്‍ യോഗത്തിനിടെയാണ് വിമർശനം. കായിക മേളയ്ക്ക് ഉദ്ഘാടകനെ കിട്ടാതെയായപ്പോൾ തന്നെ ഉദ്ഘാടകയാക്കി എന്ന് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും വിമർശനം നടത്തി.മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സർക്കാരിനോടാവശ്യപെടും എന്നതാണ് നിലവില്‍ കോർപ്പറേഷൻ നിലപാട്. നിലവില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയാണ്.




