കോണിപ്പടിയിൽ ഇരുന്ന് ഉറക്കം തൂങ്ങി; ട്രെയിനിൽ നിന്ന് വീണ് യുവാവിന്..

തൃശൂർ: ആറ്റൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. ട്രെയിനിന്റെ കോണിപ്പടിയിൽ ഇരുന്ന് ഉറക്കം തൂങ്ങിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. യുവാവിന്റെ തലക്ക് സഹിതം ഗുരുതര പരിക്ക് പറ്റി. യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും പിഴയീടാക്കാവുന്ന കുറ്റവുമാണ്. എന്നാൽ, ദിവസവും നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതായി കാണുന്നു.

Related Articles

Back to top button