മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാർക്കും നേരെയുള്ള വഴിതടയൽ പ്രതിഷേധം അവസാനിപ്പിക്കാൻ യുവമോർച്ച

മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാർക്കും നേരെയുള്ള വഴിതടയൽ പ്രതിഷേധം അവസാനിപ്പിക്കാൻ യുവമോർച്ച. തീരുമാനം പ്രാദേശിക പ്രവർത്തകർക്കെതിരെ കേസ് വർധിക്കുന്നത് ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം മുഖ്യമന്ത്രിക്കും കായികമന്ത്രി ഒ.ജെ ജനീഷിനുമെതിരെയുള്ള പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു. കൊല്ലത്ത് എത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നാണ് മന്ത്രിമാർക്കെതിരെ യുവമോർച്ച വഴിതടയൽ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.എം ഷാജി, എം. ലിജു, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ് തുടങ്ങിയവർക്കെതിരെ വഴിതടയൽ പ്രതിഷേധം നടന്നിരുന്നു.




