തൃശൂർ മാളയിൽ ബൈക്ക് അപകടം… യുവാവ് മരിച്ചു

തൃശൂർ: മാളയ്ക്ക്ടുത്ത് കൈതച്ചിറയിൽ ഉണ്ടായ ഭയങ്കരമായ ബൈക്ക് അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. മാളയിലെ ഒരു ഇരുചക്ര വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു അഖിൽ. ഷോറൂം മാനേജരുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി 12 മണിയോടെ വീട്ടിലേക്ക് തിരിച്ചുപോകവെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. രാവിലെ ഏഴുമണിയോടെ പ്രഭാത നടത്തത്തിനായി ഇറങ്ങിയ നാട്ടുകാരാണ് റോഡരികിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മാള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ള പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

Back to top button