സി.പി.എം. പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത സംഭവം…. അഞ്ച് ബി.ജെ.പി. പ്രവർത്തകർ….

മോട്ടോർസൈക്കിളിൽ പോകുകയായിരുന്ന സി.പി.എം. പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകർ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാകോടതി (മൂന്ന്) കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി റൂബി കെ. ജോസ് ശനിയാഴ്ച വിധിക്കും. വധശ്രമത്തിനും സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിനും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജാമ്യം റദ്ദുചെയ്ത് തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.

കോയ്യോട് ചെമ്പിലോട് കോവിൽ കൊടിവളപ്പിൽ ഹൗസിൽ കെ.വി. ഷിനോജ് (37), ഏച്ചൂർ അയ്യപ്പൻമല അങ്കണവാടിക്ക് സമീപം ചടയൻ ഹൗസിൽ സി. ലനീഷ് (33), ചെമ്പിലോട് കോവിൽ കോരൻനായർ വിജ്ഞാന കേന്ദ്രത്തിന് സമീപത്തെ കെ.ശിശിർ (31), ചെമ്പിലോട് കോവിൽ കോരൻനായർ സ്മാരക വിജ്ഞാന കേന്ദ്രത്തിന് സമീപം മയൂരം ഹൗസിൽ കെ.വി.ഷാരോൺ (33), ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽകുമാർ (44) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Back to top button