കോടിയേരിയുടെ ഫ്‌ളക്‌സ് കീറിയത് ഗുരുതര വീഴ്ചയെന്ന് CPIM….

കൊല്ലം: കൊല്ലത്ത് എസ്എഫ്‌ഐ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഫ്‌ളക്‌സ് പ്രവര്‍ത്തകന്‍ വലിച്ചുകീറിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഗുരുതര വീഴ്ചയാണ് സംഘടനയ്ക്ക് ഉണ്ടായതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനാണ് തീരുമാനം. സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും വിശദീകരണം തേടിയിട്ടുണ്ട്.



