ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു….പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീണ്ടുപോകുന്നതിൽ കേരള കോണ്ഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനും അതൃപ്തി. വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ട്. എന്നാൽ ജോസഫിന്റെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല. തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം. തോമസ് ഉണ്ണിയാടൻ കലാപക്കൊടി ഉയർത്തുമ്പോൾ പി ജെ ജോസഫിനു ക്യാബിനറ്റ് പദവി നൽകിയാൽ പാർട്ടിക്കുള്ളിൽ പ്രതിസന്ധി ആകുമോ എന്ന് കേരള കോൺഗ്രസിലും ആശങ്കയുണ്ട്.




