കേസുകൾ വന്നപ്പോൾ പാർട്ടിയെ കവചമാക്കാൻ നിന്നില്ല… ആർ.എസ്.എസിന് കീഴ്പ്പെട്ടുള്ള സമാധാനം ആഗ്രിച്ചിരുന്നില്ല അച്ഛൻ…

തിരുവനന്തപുരം: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനത്തിൽ പാർട്ടി നേതൃത്വത്തിന് എതിരെ ഒളിയമ്പുമായി മകൻ ബിനീഷ് കോടിയേരി. കേസുകൾ വന്നപ്പോൾ ഒരിക്കൽപോലും പാർട്ടിയെ കവചമാക്കാൻ നിൽക്കാത്ത ആളാണ് കോടിയേരിയെന്നും, എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു അച്ഛനെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

കേസുകൾ ഓരോന്നായി വന്നപ്പോഴും അതിനെ ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നുവെന്നും, ആർ.എസ്.എസിന് കീഴടങ്ങി കൊള്ളുന്ന സമാധാനമോ സഹവർത്തിത്വമോ അദ്ദേഹം ആഗ്രിച്ചിരുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് നാല് വർഷം തികയുന്ന ദിവസമാണ് ഈ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തില്ല. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കേണ്ടതുള്ളതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്ന സ്ഥാനത്ത്, ഇത്തവണത്തെ വിട്ടുനിൽക്കൽ കുടുംബത്തിനുള്ളിൽ ചർച്ചയായിട്ടുണ്ട്.

Related Articles

Back to top button