ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണ്?…. മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കു എതിരെയുമാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. സംഘ്പരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചോദിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തിരുവനന്തപുരത്ത് അക്രമ സംഭവങ്ങൾ ഉണ്ടായതെന്നും, കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. അതിന്റെ തുടർച്ചയാണ് തിരുവനന്തപുരത്ത് എസ്എഫ്ഐയും സിപിഎമ്മും കാട്ടിയത്. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും, നാട്ടിൽ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിലായിരുന്നു സംഘർഷമുണ്ടായത്. മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടാവുകയും, പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ബിയർ കുപ്പികളും കല്ലുകളും എറിയുകയും ചെയ്തുവെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ, യൂത്ത് കോൺഗ്രസുകാർ പ്രകോപനമില്ലാതെ ആക്രമിച്ചെന്നും കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞെന്നുമാണ് എസ്എഫ്ഐ പ്രവർത്തകരും തിരിച്ചടിച്ചിട്ടുള്ള ആരോപണം.

Related Articles

Back to top button