പോളിടെക്നിക് വിദ്യാർഥിക്ക് ക്യാംപസിൽവെച്ച് വെട്ടേറ്റു

തൃശൂർ മാളയിൽ പോളിടെക്നിക് വിദ്യാർഥിക്ക് ക്യാംപസിൽവെച്ച് വെട്ടേറ്റു. പാറക്കടവ് സ്വദേശി പുന്നക്കപ്പറമ്പിൽ വീട്ടിൽ ആര്യയ്ക്കാണ് വെട്ടേറ്റത്. കൈയിലും പുറത്തുമാണ് വെട്ടേറ്റത്. പരിക്കുകൾ ​ഗുരുതരമല്ല.ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥി ആൽഫിനും വെട്ടേറ്റിട്ടുണ്ട്. ഇരുവരും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് 4.15നായിരുന്നു സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button