ചരിത്രവേദിയാകാൻ ചെന്നൈ; പ്രധാനമന്ത്രി മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും..

ഒക്ടോബർ 11ന് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈ. സംസ്ഥാന മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യമായി ഒരേ വേദിയിൽ എത്തുന്നു എന്നതാണ് ഈ ദിവസത്തെ പ്രത്യേകത. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു സുപ്രധാന ഗതാഗത പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.



