മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര…പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നു…

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. വിഷയം പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. വിമാനയാത്ര സ്‌പെണ്‍സര്‍ ചെയ്തത് മലയായിളായ ഒരു സുഹൃത്താണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ഇങ്ങനെ ഒരു വിവാദം ശോഭ കെടുത്തും. ജനങ്ങള്‍ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

Related Articles

Back to top button