ശബരിമല ഇ- ടെൻഡർ അട്ടിമറിച്ചു….ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ

oതിരുവനന്തപുരം: ശബരിമല ഇ- ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്ന് ദേവസ്വം വിജിലൻസ്. 110 കടകളുടെ ലേല വിവരം ചോർന്നതിന് പിന്നാലെ ടെൻഡർ നടപടി നിർത്തിവെച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും ഈ ആഴ്ച കടകളുടെ ലേലം വീണ്ടും നടക്കും.
മണ്ഡല കാലത്ത് കച്ചവടത്തിനായി കടകൾ നൽകുന്നതിന് നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് റദ്ദാക്കി. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി. സെപ്തംബർ 29 നാണ് ഇ – ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്.



