ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യം ശക്തം…സിജെപി നൽകിയ സമയ പരിധി ഇന്ന് തീരും

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി. സിപിഐ, സിപിഐഎം, സിപിഐ (ML) ഇടതു പാർട്ടികൾ ഇന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര തീരുമാനങ്ങളിൽ മറ്റ് കമ്മിഷണർമാർ ഉന്നയിച്ച കടുത്ത വിയോജിപ്പുകൾ പുറത്തുവന്നതിനു പിന്നാലെ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും നീക്കാനുള്ള ഇംപീച്ച്‌മെന്റ് നോട്ടിസുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യ കക്ഷികളും രംഗത്തുണ്ട്.

Related Articles

Back to top button