“രണ്ട് വിവാഹം കഴിച്ച എംഎൽഎമാർ ഒരു ഡസനോളം”; ഡികെ ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ; പേരുകൾ പുറത്തുവിടണമെന്ന് ബിജെപി

കർണാടക നിയമസഭയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ വിവാദമാകുന്നത്. സംസ്ഥാനത്തെ പന്ത്രണ്ടോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പരാമർശം. ഇതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ ബിജെപി രം​ഗത്തെത്തി. അത്തരത്തിലുള്ള ജനപ്രതിനിധികളുടെ പേരുകൾ പുറത്തുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് ശിവകുമാർ പരാമർശം നടത്തിയത്. ബെംഗളൂരുവിലെ അതിവേഗ നഗരവൽക്കരണവും വർധിച്ചുവരുന്ന ജനസംഖ്യയും സംബന്ധിച്ച് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Related Articles

Back to top button