ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം…മോട്ടോര്‍ വാഹന നികുതി ഇളവ് പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി….

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടോര്‍ വാഹന നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സര്‍ക്കാര്‍. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി. കേരള മോട്ടോര്‍ വാഹനനികുതി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ, ഇന്ന് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ജില്ലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും 60 ശതമാനത്തോളം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ബാക്കിയുള്ളവ പരിഹരിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി കട്ടപ്പനയില്‍ യുഡിഎഫ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



