താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ്….കാരണമിത്….

മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് മുരളീധരൻ.
ബിജെപി നിലപാടിൽ ആരും വെള്ളം ചേർക്കണ്ട. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കയ്യിൽ കിട്ടിയുള്ളൂ. ആ പട്ടികയിൽ മുരളീധരൻ എന്നയാൾ ഇല്ല. രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം വാങ്ങിയത് എന്നതിൽ തെറ്റില്ല. ആ കണക്ക് പാർട്ടി കണക്കിൽ ഉണ്ടായാൽ മതിയെന്നും ഷോൺ ജോർജ് പറഞ്ഞു.



