ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു….

കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്‌കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് വെള്ളിയാഴ്ച രാത്രി തീയിട്ടത്. സംഭവത്തെ തുടർന്ന് വീട് ഭാഗികമായി നശിച്ചു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നരിക്കുനി അഗ്‌നിരക്ഷാ സേനാംഗങ്ങൾ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ലഹരിയിലായിരുന്ന യുവാവിനെ കാക്കൂർ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ പോലീസ് ഔദ്യോഗികമായി കേസെടുത്തിട്ടുണ്ട്.



