ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികൾ…

തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ളവരാണ് പിടിയിലായത്. പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാർത്ഥികൾ സ്‌കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോവുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

പെൺകുട്ടിയും വിദ്യാർത്ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി ക്രൂരവിവരം അധ്യാപകരോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

Related Articles

Back to top button