ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്.

ആലപ്പുഴ: ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയുമെന്ന്, അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനോട് സിപിഐഎം നേതാവ് എ ഷാനവാസ്. പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ജി സുധാകരന്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു. തന്നെ ലഹരിക്കടത്തുകാരന്‍ എന്ന് നിരന്തരം ആക്ഷേപിക്കുന്നതില്‍ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തെന്നും എ ഷാനവാസ് പറഞ്ഞു.

മാനമെന്ന് പറയുന്നത് എനിക്കും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ ഒരേ പോലെയാണ്. ഞാന്‍ മയക്കുമരുന്ന് കച്ചവടക്കാരനാണെന്നാണ് അദ്ദേഹം പറഞ്ഞു നടക്കുന്നത്. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട് എങ്കില്‍ അദ്ദേഹം അത് തെളിയിക്കണം. ഞാന്‍ വെല്ലുവിളിക്കുകയാണ്. പച്ചക്കള്ളമാണ് എന്നെ കുറിച്ച് പറയുന്നത്. ഞാനും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ പോയാല്‍ അത് വളരെ മോശമാണ്.

Back to top button