സഹകരണബാങ്കിൽനിന്ന് 501 പവനും 4 ലക്ഷവും കവർന്ന കേസ്….അഞ്ചുപ്രതികൾക്ക്….

പത്തനംതിട്ട: മെഴുവേലി സർവീസ് സഹകരണ ബാങ്കിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും.മെഴുവേലി പുത്തൻപറമ്പിൽ വി. വിനു, ഓമല്ലൂർ വാഴമുട്ടം പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ, ആലപ്പുഴ എടത്വ നൈത്യാരുപറമ്പിൽ സുധീഷ്, തലവടി പുത്തപറമ്പിൽ പി.കെ. ഗിരീഷ്, ആലപ്പുഴ താമരക്കുളം പണ്ടാരശ്ശേരിൽ ബിജു രാമകൃഷ്ണൻ എന്നിവരെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.



