മെസ്സിയുടെ പേരിലെ തട്ടിപ്പ്…റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി….

തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായ നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. സർക്കാരിന് എസ്ഐടി ശുപാർശ നൽകും. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്ഐആർ പുതുക്കാനാണ് തീരുമാനം. അഴിമതി കേസിൽ ആന്റോയും ഉദ്യോ​ഗസ്ഥരും പ്രതികളാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ശുപാർശ നൽകും. ഇഡി, ആർബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button