ഓപ്പറേഷൻ തൂഫാൻ : മാവേലിക്കരയിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ : മാവേലിക്കരയിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽമാവേലിക്കര- ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് സംഘവും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് പിടിയിലായത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സമയത്താണ് പ്രതികളെ പിടികൂടിയത്. പ്ലാസ്റ്റിക് സിപ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ 14 ഗ്രാം എം.ഡി.എം.എ പൊലീസ് യുവാക്കളിൽ നിന്നും കണ്ടെത്തി.ഇവർ വർഷങ്ങളായി ലഹരി കച്ചവടം നടത്തുകയും യുവാക്കളെയും കുട്ടികളെയും ലഹരിയുടെ പിടിയിലാക്കുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കഴിഞ്ഞ കുറച്ചുനാളുകളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ എം.ഡി.എം.എ വാങ്ങിയതെന്നും ചില്ലറ വിൽപനക്കായി ആണ് ഇത് നാട്ടിൽ എത്തിച്ചതെന്നും ഇവർ സമ്മതിച്ചു. നിരവധി ബൈക്ക് മോഷണ കേസിൽ പ്രതിയാണ് അറസ്റ്റിലായ ആനന്ദു സജി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി അലക്സ് ബേബി മാവേലിക്കര സി.ഐ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മാവേലിക്കര എസ്.എച്ച്.ഓ സബിത ശിവദാസ്, എസ്.ഐമാരായ സുധീപ്, അംജദ് ഖാൻ, എ.എസ്.ഐമാരായി നോബിൾ, സുനിൽകുമാർ, എസ്.സി.പി.ഓ ശാലിനി എസ്.പിള്ള, സി.പി.ഓമാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



