ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്നു…രേഖകൾ പുറത്ത്

വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിൽ അല്ലെന്ന അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്ന രേഖകൾ പുറത്ത്. ജിഎസ്ടി വകുപ്പിന് ആന്റോ നൽകിയ വിലാസം വാഴവറ്റയിലെ വീടിന്റേതാണ്. കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിൽ നൽകിയ മൊഴിയിലാണ് വീട്ടുവിലാസം ഉള്ളത്. വീട് തന്റേതല്ല എന്നാണ് ആന്റോ എക്സ്സൈസ് കേസിൽ കോടതിയിൽ വാദിച്ചത്. എന്നാല്‍ ജിഎസ്ടി വകുപ്പിന് ആന്റോ നൽകിയ വിലാസം വാഴവറ്റയിലെ വീടിന്റേത് തന്നെയാണ്. കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിൽ നൽകിയ മൊഴിയിലാണ് വീട്ടുവിലാസം നല്‍കിയിരിക്കുന്നത്.



