സംസ്ഥാനത്ത് സ്‌മാർട്ട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നു…

തിരുവനന്തപുരം: സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് സിവിൽ സപ്ലൈസ് വകുപ്പിൻ്റെ അറിയിപ്പ്. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്. ഇങ്ങനെ ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെവൈസി (eKYC) പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button