സംസ്ഥാനം ഇന്നും ഇരുട്ടിലാകും…

തിരുവനന്തപുരം: സംസ്ഥാനം ഇന്നും ഇരുട്ടിലാകും. 25 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എസ്എംഎസ് ആയാണ് മുന്നറിയിപ്പ് വന്നത്. വൈകിട്ട് 6.15 നും രാത്രി 12.15നും ഇടയ്ക്കാകും വൈദ്യുതി നിയന്ത്രണം. ഈ മാസത്തെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് കറണ്ടാണ്. കഴിഞ്ഞ 17 ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമാണ് വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്നത്.


