സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍…

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും പോയവരുടെ കൂട്ടത്തില്‍ താന്‍ ഇല്ല എന്നാണ് എം എ ബേബി പറഞ്ഞതെന്നും താന്‍ പാര്‍ട്ടിയില്‍ നിന്നും പോയത് ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കൊള്ളാത്തതുകൊണ്ടാണെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ‘ഞാന്‍ പോയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അല്ല. എനിക്ക് ഒരു അച്ഛനെ ഉള്ളൂ എന്നും ഒരുപാട് അച്ഛന്മാര്‍ ഉള്ളവരായിരിക്കും അങ്ങനെയൊക്കെ പറയുന്നതെന്നു’മായിരുന്നു ജി സുധാകരന്റെ അധിക്ഷേപം.
ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛന് വിളിച്ചെന്ന് സുധാകരന്‍ ആരോപിച്ചു. ‘ഇങ്ങനെയുള്ളവരെ നയിക്കുന്ന ബേബിക്ക് എന്നെ വിമര്‍ശിക്കാന്‍ എന്ത് അവകാശം. പല ഓഫറുകള്‍ വന്നെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സതീശനെ പിന്തുണച്ച സുരേഷ് ഗോപിയുടെ നിലപാടില്‍ പ്രതികരിച്ച അദ്ദേഹം അത് സുരേഷ് ഗോപിയുടെ അനുഭവമായിരിക്കും എന്നാണ് പറഞ്ഞത്. സുരേഷ്‌ഗോപി ഒരു ജനപ്രതിനിധിയാണെന്നും അദ്ദേഹം പറഞ്ഞതിന് ഞാന്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെ’ന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.



