നാലുവയസ്സുകാരനോട് ലൈംഗികാതിക്രമം.. 43കാരന്…

കോഴിക്കോട്: നാലുവയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസ് (43) ആണ് ശിക്ഷിക്കപ്പെട്ടത്. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്. അമ്പിളിയുടേതാണ് വിധി. 2024ൽ മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനോടൊപ്പം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മാറാട് എസ്ഐ എൽ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. കോടതി വിധി പ്രകാരം പ്രതിക്ക് 5 വർഷത്തെ കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Related Articles

Back to top button