മദ്യനയരൂപീകരണത്തിലേക്ക് സർക്കാർ; 23 മുതൽ..

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടാൻ യുഡിഎഫ് സർക്കാർ. മദ്യനയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് ഇ-മെയിൽ വഴി മന്ത്രിയെ നേരിട്ട് അറിയിക്കാം. min.co.ex@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അഭിപ്രായങ്ങൾ അയയ്ക്കേണ്ടത്.

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ഈ മാസം 23ന് തിരുവനന്തപുരത്ത് ആരംഭിക്കും. 28 വരെ നീളുന്ന ചര്‍ച്ചകളിൽ വിവിധ സംഘടനകളുമായും ടൂറിസം മേഖലയിലുള്ളവരുമായും ബാറുടമകളുമായും ഡിസ്റ്റിലറി ഉടമകളുമായും മദ്യവിതരണ കമ്പനികളുടെ പ്രതിനിധികളുമായും എക്സൈസ് മന്ത്രി ചർച്ച നടത്തും. വിവിധ മേഖലകളിൽനിന്നുള്ള നിർദേശങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും നയത്തിന് അന്തിമരൂപം നൽകുക.

ഇതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച തീരുമാനവും പുതിയ മദ്യനയത്തിൽ നിർണായകമാകും. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് ഇത്തരം മദ്യം വിൽക്കണമോയെന്ന കാര്യത്തിൽ പുതിയ മദ്യനയത്തിലൂടെയാകും വ്യക്തമായ തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് യുഡിഎഫ് ആയിരിക്കും.

Related Articles

Back to top button