ജനപ്രതിനിധികൾ കൂറുമാറിയാൽ 20 വർഷം വിലക്കണം; ശക്തമായ നിലപാടുമായി കോക്രോച്ച് ജനതാ പാർട്ടി

തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാർട്ടി മാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും ഇരുപത് വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ സമാനമായ നിർദ്ദേശത്തെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടാണ് സി.ജെ.പി ഈ കടുത്ത ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനപ്രതിനിധികൾ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറുന്നതും പൊതുപദവികൾ വഹിക്കുന്നതും തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്നതിനായി ജനപ്രതിനിധികൾക്ക് കോടികൾ നൽകുന്നതും പാർട്ടി മാറ്റുന്നതും രാജ്യത്തോടുള്ള വഞ്ചനയാണെന്ന് സൗരവ് ദാസ് ആരോപിച്ചു.

Related Articles

Back to top button