തിരുവനന്തപുരത്ത് കാഴ്ചപരിമിതർക്കുള്ള സ്കൂളിൽ അടിപിടി….

തിരുവനന്തപുരം: തിരുവനന്തപുരത്ത് ⁸⁸ വിദ്യാലയത്തിലെ എച്ച് എം ഇൻ ചാർജിന് മുൻ എച്ച് എമ്മിന്റെ മർദനം. ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടേർസിന്റെ പേരിലുണ്ടായ തർക്കത്തിൽ മുൻ എച്ച് എമ്മായ ലീന പി ലംബോധരൻ കാഴ്ചപരിമിതികളുള്ള നിലവലെ എച്ച് എമ്മ് ഇൻ ചാർജായ വിനോദിനെ മർദിക്കുകയായിരുന്നു.മർദനമേറ്റ വിനോദ് ചികിത്സയിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കുള്ള സർക്കാർ സ്കൂൾ എച്ച് എം ഇൻ ചാർജായ ബി. വിനോദിനാണ് മുൻ എച്ച് എമ്മായ ലീനാ പി ലംബോദരനിൽ നിന്ന് മർദനമേറ്റത്.