ബ്രിക്സ് ഉച്ചകോടിയിൽ സ്നൈപ്പറായി ഡ്യൂട്ടി ചെയ്യവെ റീൽ എടുത്ത് ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു….ഒടുവിൽ….

ഡ്യൂട്ടിയിലിരിക്കെ തോക്കുകള്‍ ഉപയോഗിക്കുന്ന റീല്‍ ചത്രീകരിച്ച് ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസുകാരന് സസ്പെന്ഷന്. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ റൂഫ്ടോപ്പ് സ്നൈപ്പറായി ഡ്യൂട്ടി ചെയ്യവേയാണ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന്റെ റീല്‍ ചിത്രീകരണം. സ്നൈപ്പറായി തോക്ക് ഉപയോഗിക്കുന്ന രംഗമാണ് റീലാക്കിയത്. ഡല്‍ഹിയിലെ ഫോറിനേഴ്സ് സെല്ലിലാണ് കോണ്‍സ്റ്റബിള്‍ ദീപക് ബംഗാര്‍ ജോലി ചെയ്യ്തിരുന്നത്. വിദേശ പ്രതിനിധികള്‍ താമസിച്ചിരുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സുരക്ഷയ്ക്കാണ് ഇയാളെ നിയോഗിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തത്.
