കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും….

പവര്‍കട്ടിൽ ദുരിതത്തിലായി സംസ്ഥാനത്തെ സലൂണുകളും. കൃത്യമായ സമയക്രമം പോലുമില്ലാതെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിനാല്‍ മനസമാധാനത്തോടെ മുടിവെട്ടാനും ഷേവ് ചെയ്യാനും കഴിയുന്നില്ലെന്നാണ് പരാതി. കറണ്ട് പോയാൽ അത് വരുന്നതുവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് ചിലയിടങ്ങള്‍. അതേസമയം ഇന്‍വേര്‍ട്ടറുകളും ജനറേറ്ററുകളുമുള്ള സലൂണുകളിലും ബ്യൂട്ടിപാര്‍ലറുകളിലും ചെലവ് പതിന്‍മടങ്ങ് വര്‍ധിച്ചുവെന്ന് ഉടമകള്‍ പറയുന്നു. അഞ്ഞൂറ് രൂപയുടെ ഇന്ധനം നിറച്ചിരുന്ന ജനറേറ്ററുകളില്‍ രണ്ടായിരം മുതല്‍ മൂവായിരം രൂപയ്ക്ക് വരെ ഇന്ധനം നിറയ്‌ക്കേണ്ട സാഹചര്യമാണെന്നും അവര്‍ പറയുന്നു.

Back to top button